Join News @ Iritty Whats App Group

ഷെയര്‍ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ട്രേഡിങ് വഴി കൂടുതല്‍ പണം സമ്ബാദിക്കാമെന്ന പരസ്യം കണ്ട് വിശ്വസിച്ച്‌ പണം നിക്ഷേപിച്ച വയോധികന് 26.65 ലക്ഷം രൂപ നഷ്ടമായി.
ഫേസ് ബുക്കില്‍ ഷെയര്‍ ട്രേഡിങ് പരസ്യം കണ്ട് പണം നിക്ഷേപിച്ച എളയാവൂര്‍ സ്വദേശിയായ 72 കാരനാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ഫേസ്‌ബുക്കില്‍ കണ്ട പരസ്യത്തില്‍ ക്ലിക്ക് ചെയ്‌തയുടനെ ഒരു കമ്ബനിയുടെ വ്യാജ വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു. 

തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം പല തവണകളായി പണമയച്ചു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ കണ്ണൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ 1930 എന്ന പൊലീസ് സൈബര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം. വെബ്സൈറ്റ്: www.cybercrime.gov.in

Post a Comment

أحدث أقدم
Join Our Whats App Group