കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കപ്പടിച്ച് കണ്ണൂര്‍. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കപ്പ് സ്വന്തമാക്കുന്നത്.
കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. 952 പോയിന്‍റുകളുമായി കണ്ണൂര്‍ ഒന്നാമതെത്തിയപ്പോള്‍ 949 പോയിന്‍റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 938 പോയിന്‍റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂര്‍ 925 പോയിന്‍റുകളുമായി നാലാം സ്ഥാനവും, മലപ്പുറം 913 പോയിന്‍റുകളുമായി അഞ്ചാം സ്ഥാനവും നേടി. ആധിഥേയരായ കൊല്ലമാണ് 910 പോയിന്‍റുകളുമായി അറാം സ്ഥാനത്ത്. എറണാകുളം -899, തിരുവനന്തപുരം-870, ആലപ്പുഴ-852, കാസര്‍കോട്-846, കോട്ടയം-837, വയനാട്-818, പത്തനംതിട്ട-774, ഇടുക്കി-730 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്‍റ് നില സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ 249 പോയിന്‍റുകളുമായി ഒന്നാമതെത്തി. 116 പോയിന്‍റുകളുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
ഇക്കൊല്ലം കണ്ണൂരിലേക്ക്: 23 വര്‍ഷത്തെ കാത്തിരിപ്പ്; 24 ല്‍ സ്വര്‍ണ കപ്പടിച്ച് കണ്ണൂര്‍
News@Iritty
0
إرسال تعليق