Join News @ Iritty Whats App Group

കടുവ ഭീതി ഒഴിയാതെ വയനാട്; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു, കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കൂഞ്ഞുങ്ങളെ

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. മൂടക്കൊല്ലിയിൽ കടുവ പന്നിഫാമിൽ കയറി പന്നികളെ കൊന്നു തിന്നു. പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി.

ശ്രീജിത്ത്, അനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം ആറാം തീയതി ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ തിന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്.

ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group