മാത്രമല്ല. ഹര്‍ഷാദിന് ജയില്‍ സന്ദര്‍ശകരായി ആരും എത്താറില്ല. ഈ സുഹൃത്ത് മാത്രമാണ് ഇടയ്ക്ക് എത്തുന്നത്. സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യം ജയിലില്‍ എത്താറുള്ള സുഹൃത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ സുഹൃത്ത് നാട്ടിലില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ജയില്‍ ചാട്ടം ഇങ്ങനെ
- ജയിലിലെ ഏഴാം നമ്ബര്‍ ബ്ലോക്കിലെ തടവുകാരനായ ഹര്‍ഷാദ് രാവിലെ 5.30-ന് ഉണരുന്നു.
- ആറോടെ വെല്‍ഫെയര്‍ ഓഫീസില്‍ എത്തി. 30 മിനിറ്റ് ജോലികള്‍ ചെയ്യുന്നു.
- 6.35-ന് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങുന്നു.
- ഗാന്ധി പ്രതിമയ്ക്ക് സമീപത്തുള്ള പത്രക്കെട്ട് എടുക്കാനെന്ന വ്യാജേന കുനിയുന്നു.
- ചുറ്റുപാട് നിരീക്ഷിച്ച ശേഷം പടികളിലൂടെ റോഡിലേക്ക് ഇറങ്ങിയോടുന്നു.
- പടവുകള്‍ ഇറങ്ങുന്നതിനിടെ തെന്നിവീഴാൻ പോകുന്നു.
- റോഡിലിറങ്ങി ബൈക്കുമായി കാത്തുനില്‍ക്കുന്ന സുഹൃത്തിന്റെ കൂടെ രക്ഷപ്പെടുന്നു.
- കണ്ണൂര്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോകുന്നു.
- താണയില്‍ നിന്ന് ഇടതുഭാഗത്തേക്കുള്ള റോഡിലേക്ക് ബൈക്ക് ഇറക്കി ഓടിച്ചുപോയി.
ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടി
തടവുകാരൻ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡി.ജി.പി. ജയില്‍ ഡി.ഐ.ജി.യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡി.െഎ.ജി. ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജയില്‍ ജീവനക്കാര്‍ തടവുകാരനോടൊപ്പം അകന്പടി പോകാത്തതിനുള്ള കാരണം ഉള്‍പ്പെടെയുള്ള വിശദീകരണമാണ് ജയില്‍ ഡി.ജി.പി. തേടിയത്. സുരക്ഷാവീഴ്ചയില്‍ ജീവനക്കാര്‍ക്കെതിരേ നടപടിക്കും സാധ്യതയേറി.
സുരക്ഷയെ ബാധിക്കുന്നു; സെൻട്രല്‍ ജയിലില്‍ വേണം 34 അസി. പ്രിസണ്‍ ഓഫീസര്‍മാരെ
കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും സുരക്ഷ ആവശ്യമുള്ള കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം പ്രവര്‍ത്തനം താളം തെറ്റുന്നു. നിലവില്‍ 34 അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ ഒഴിവുകളാണ് സെൻട്രല്‍ ജയിലിലുള്ളത്.
ആറുമാസത്തിനുള്ളില്‍ 150 അസി. പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കാൻ ജയില്‍വകുപ്പും കെക്സ്കോണും 2022 ഓഗസ്റ്റില്‍ കരാറിലെത്തിയിരുന്നു. ഇതില്‍ 38 പേര്‍ക്ക് മാത്രമാണ് ജയിലില്‍ നിയമനം നല്‍കിയത്. സബ് ജയിലിലേക്കും കൂത്തുപറമ്ബ് സ്പെഷ്യല്‍ സബ് ജയിലിലേക്കും രണ്ടു വീതം ഓഫീസര്‍മാരെ വിട്ടുനല്‍കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ കുറവ് പലവിധത്തില്‍ ജയില്‍ സുരക്ഷയെയും ബാധിക്കുന്നുണ്ട്. അസി. പ്രിസണ്‍മാരുടെ ഒഴിവ് നികത്താൻ പി.എസ്.സി. വഴി നിയമനം നടത്താൻ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെൻ ഡിവലപ്പ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോര്‍പ്പറേഷൻ (കെക്സ്കോണ്‍) വഴി നിയമിച്ച 72 അസി. പ്രിസണ്‍ ഓഫീസര്‍മാരെ 2022 ഓഗസ്റ്റില്‍ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ 200 താത്കാലിക ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെയും പിരിച്ചുവിട്ടത്.
കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിലവില്‍ 1010 തടവുകാരാണുള്ളത്. ഇതില്‍ 768 പേര്‍ ശിക്ഷാതടവുകാരാണ്. വധശിക്ഷ കാത്തുകഴിയുന്ന നാലുപേര്‍. ഗോവിന്ദചാമി, ടി.പി. കേസിലെ പ്രതികള്‍, രാഷ്ട്രീയ കൊലപാതക കേസ് പ്രതികള്‍ തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിലുണ്ട്.
إرسال تعليق