Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്ന് 140 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1800-ന് മുകളില്‍


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 140 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, 1860 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഉള്ളത്.
കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച്‌, സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 636 കൊറോണ കേസുകളും, 3 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്തവണ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത് കര്‍ണാടകയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണാടകയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വലിയ തോതിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ണാടക പുറപ്പെടുവിച്ചിട്ടുണ്ട്.

ഒമിക്രോണ്‍, ജെഎൻ വണ്‍ വകഭേദങ്ങളാണ് കൂടുതല്‍ ആളുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. അതിവ്യാപനശേഷിയുള്ള ജെഎൻ വണ്‍ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും, ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

Post a Comment

أحدث أقدم
Join Our Whats App Group