Join News @ Iritty Whats App Group

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേസ്; യു​വ​തി​ക്ക് 13 വ​ർ​ഷം ത​ട​വും, പി​ഴ​യും


തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്, മ​ദ്യം കൊ​ടു​ത്ത് മ​ര്‍​ദി​ച്ച ശേ​ഷം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വ​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. അ​രു​വി​ക്കു​ഴി സ്വ​ദേ​ശി​നി സ​ന്ധ്യ​യ്ക്കാ​ണ് ക​ഠി​ന​ത​ട​വും പി​ഴ​യും ചു​മ​ത്തി​യ​ത്.

13 വ​ര്‍​ഷം ക​ഠി​ന​ത​ട​വാ​ണ് സ​ന്ധ്യ​യ്ക്ക് വി​ധി​ച്ച​ത് കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.​എ​ന്നാ​ൽ പി​ഴ​ത്തു​ക ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ പ​ത്തു​മാ​സം കൂ​ടി അ​ധി​ക ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

2016 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ​ന്ധ്യ പെ​ൺ​കു​ട്ടി​യെ ഷോ​ർ​ട്ട് ഫി​ലിം നി​ർ​മി​ക്കാ​നു​ള്ള പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കൂ​ട്ടു​കാ​രി​ക​ളും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കൂ​ട്ടു​കാ​രെ പു​റ​ത്തു നി​ർ​ത്തു​ക​യും തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്ക് മ​ദ്യം ന​ൽ​കി​യ ശേ​ഷം ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ കൂ​ട്ടു​കാ​രി​ക​ൾ ബ​ഹ​ളം വ​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രെ​ത്തി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 26 ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

Post a Comment

أحدث أقدم
Join Our Whats App Group