Join News @ Iritty Whats App Group

കിഫ്ബി: ഈ മാസം 12ന് ഹാജാരാകാന്‍ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്

കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലായിലും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് കോടതിയെ സമീപിക്കുകയായിരുന്നു.


കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഈ മാസം 12ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. കിഫ്ബി ഇടപാടിലെ വിദേശനാണ്യ വിനിമയച്ചട്ടത്തിലെ നിയമലംഘനം അടക്കം ഇ.ഡി പരിശോധിക്കുന്നുണ്ട്.

കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലായിലും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് കോടതിയെ സമീപിക്കുകയായിരുന്നു. വ്യക്തിപരവും കുടുംബാംഗങ്ങളുടെ വിവരങ്ങളും ആരാഞ്ഞിരുന്നു. ഇതാണ് തോമസ് ഐസക്ക് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇ.ഡി നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് പുതിയ നോട്ടീസ്. കിഫ്ബിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group