Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു; അറസ്റ്റിലായത് ദുബായില്‍ നിന്നെത്തിയ കുടക് സ്വദേശി

ണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു; അറസ്റ്റിലായത് ദുബായില്‍ നിന്നെത്തിയ കുടക് സ്വദേശി

മട്ടന്നൂർ: ദുബായില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചെടുത്തു.

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കുടക് സ്വദേശി നിസാർ അബൂബക്കറില്‍നിന്നാണ് എയർപോർട്ട് പൊലീസ് ലക്ഷങ്ങള്‍ വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്.

കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളുടെ ലഗേജില്‍നിന്നാണ് 24 പായ്ക്കറ്റ് കുങ്കുമപ്പൂവ് കണ്ടെടുത്തത്. എയർപോർട്ട് ഇൻസ്‌പെക്ടർ എം.സി.അഭിലാഷ്, എഎസ്‌ഐ. സന്ദീപ്, സി.പി.ഒ.മാരായ ലിജിൻ, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുങ്കുമപ്പൂവ് കസ്റ്റംസിന് കൈമാറി.

Post a Comment

أحدث أقدم
Join Our Whats App Group