Join News @ Iritty Whats App Group

11 വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ, ദാരുണസംഭവം പാലക്കാട്


പാലക്കാട്: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെയാണ് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാൻ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടിൽ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാൻ സാധിച്ചിരുന്നില്ല. പണം കൊടുത്തില്ലെങ്കില്‍ ടൂറിന് പോകാന്‍ കഴിയില്ലെന്ന് സ്കൂള്‍ അധികൃതരും അറിയിച്ചിരുന്നു. റിദാന്‍റെ പിതാവ് വിദേശത്താണ്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Post a Comment

أحدث أقدم
Join Our Whats App Group