മൂവാറ്റുപുഴ: കോതമംഗലത്ത് വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാനായി പോയ കുട്ടിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേമകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് (11) കാണാതായത്. ഇന്ന് വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്പർ - 0485 2862328
എസ് ഐ യുടെ ഫോൺ നമ്പർ - 9497987125
إرسال تعليق