ഇരിട്ടി: കെ.എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് നടത്തുന്ന അതിക്രമ ങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി.
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ ഇൻസ്പെക്ടര്‍ കെ.ജെ.ബിനോയിയുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. മാര്‍ച്ചിന്റെ തുടക്കത്തിലും അവസാനവും പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് നേതാക്കളിടപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധിപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പി.വി. നിധിൻ അധ്യക്ഷനായിരുന്നു. ജിബിൻ കേളകം, വിപിൻ ജോസഫ് , നിവിൻ മാനുവല്‍, ഷാനിദ് പുന്നാട്, ശരത്ത് പേരാവൂര്‍ നേതൃത്വം നല്കി.
إرسال تعليق