Join News @ Iritty Whats App Group

മന്ത്രിസഭാ പുനഃസംഘടന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായേക്കും; അന്തിമ തീരുമാനം നാളെ


രണ്ടാം പിണറായി സർക്കാറിൽ വീണ്ടും മന്ത്രിസഭാപുനഃസംഘടന. ഇക്കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതു സംബന്ധിച്ചും ഇടത് മുന്നണിയോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. നിലവിലെ ധാരണയനുസരിച്ച് ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക എന്നാണ് സൂചനകൾ.

29 ന് സത്യപ്രതിജ്ഞ നടന്നേക്കും. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.

എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group