Join News @ Iritty Whats App Group

പരിയാരം കവര്‍ച്ച; എല്ലാ പ്രതികളും പിടിയില്‍, സ്വര്‍ണവും കാറും കണ്ടെടുത്തു


യ്യന്നൂര്‍: പരിയാരം കവര്‍ച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുല്ലയും അറസ്റ്റിലായി.

ഇതോടെ കേസിലെ എല്ലാ പ്രതികളെയും വലയിലാക്കി പരിയാരം സ്ക്വാഡ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി പിടികൂടിത്. ഇതില്‍ കണ്ണൂര്‍ സൈബര്‍ സെല്‍ എസ്‌.ഐ യദുകൃഷ്ണനും, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജേഷ് കുയിലൂരും സജീവപങ്ക് വഹിച്ചു.

മോഷണ മുതലുകളില്‍ എട്ടു പവന്‍ സ്വര്‍ണവും മോഷ്ടാക്കള്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. ഇവരെ പിടികൂടിയത് അറിഞ്ഞ് കവര്‍ച്ചകള്‍ നടന്ന സംസ്ഥാനത്തിനകത്തെയും പുറത്തേയും നിരവധി സ്റ്റേഷനുകളില്‍നിന്ന് പരിയാരം പൊലീസിനെ ബന്ധപ്പെടുന്നുണ്ട്. 

പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ മറ്റ് കവര്‍ച്ചകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയൂ. അതിനാല്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പരിയാരം സ്‌ക്വാഡ് തലവന്‍ എസ്.എച്ച്‌.ഒ പി. നളിനാക്ഷന്‍ പറഞ്ഞു. കഴിഞ്ഞ മാസം കവര്‍ച്ച സംഘത്തിലെ അംഗങ്ങളായ ജെറാള്‍ഡ്, രഘു എന്നിവരെ ആന്ധ്ര പൊലീസ് കഞ്ചാവ് കേസില്‍ പിടികൂടി കവര്‍ച്ച അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മറ്റൊരു പ്രതി സഞ്ജീവ് കുമാറിനെ അതിന് മുമ്ബുതന്നെ അന്വേഷണ സ്‌ക്വാഡ് കോയമ്ബത്തൂര്‍ സുളൂരില്‍നിന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group