Join News @ Iritty Whats App Group

കൊച്ചില്‍ കാര്‍ണിവലില്‍ 'ഗവര്‍ണറും തൊപ്പിയും' എന്ന നാടകത്തിന് വിലക്ക്: നടപടി ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്ന്

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലില്‍ 'ഗവര്‍ണറും തൊപ്പിയും' എന്ന നാടകത്തിന് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തി ആര്‍ഡിഒ. കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാന്‍ ഇരുന്ന നാടകത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മീര കെ എസ് ആണ് വിലക്കേര്‍പ്പെടുത്തിയത്. നാടകത്തില്‍ എവിടെയും ഗവര്‍ണര്‍ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരാമര്‍ശിക്കുന്നതൊന്നും പാടില്ല. സംസാരരീതി,വേഷം, ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ യുടെ ഉത്തരവ്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നടപടി.

പരാതിയില്‍ നാടകത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന നാടകം എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇന്ന് രാവിലെ ആണ് വിലക്ക് നോട്ടീസ് കിട്ടിയത്. വിലക്കിയതിനു എതിരെ പ്രതിഷേധിക്കും എന്ന് തീയേറ്റര്‍ അംഗങ്ങള്‍ പറഞ്ഞു. ക്രിസ്റ്റഫര്‍ ഫെഡറിക് ഷില്ലര്‍ എഴുതിയ ജര്‍മ്മന്‍ നാടകത്തിന്റെ മലയാളം രൂപത്തിന്റെ ചെറിയ ഭാഗമാണ് ഈ നാടകത്തില്‍ അവതരിപ്പിക്കുന്നത്. മുന്‍പ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group