Join News @ Iritty Whats App Group

പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി പ്രവൃത്തി അവസാനഘട്ടത്തില്‍: അടുത്ത വര്‍ഷം കമ്മിഷൻ


ണ്ണൂര്‍ : സംസ്ഥാനത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിയ്ക്ക് വലിയതോതില്‍ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി അടുത്ത വര്‍ഷം കമ്മിഷൻ ചെയ്യും.നാലുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ സൂചിപ്പിച്ചു .

2024 ഏപ്രിലിന് മുമ്ബ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള ഒരുക്കത്തിലാണ് നിര്‍മ്മാണ കമ്ബനി.തുരങ്കത്തിനുള്ളിലൂടെ വെള്ളം പമ്ബ് ചെയ്യിച്ച്‌ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച്‌ കൊണ്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ആദ്യത്തെ പദ്ധതി ആണ് പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി .2022 ഓടെ കമ്മീഷൻ ചെയ്യേണ്ട പ്രവൃത്തിയാണ് ഇത്രയും കാലതാമസം എടുത്തത്. 2017ല്‍ ആയിരുന്നു പ്രവൃത്തി ആരംഭിച്ചത്.

ജലസംഭരണിയില്‍ നിന്നും പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ സ്റ്റീല്‍ ലൈനിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ് .

Post a Comment

أحدث أقدم
Join Our Whats App Group