Join News @ Iritty Whats App Group

ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, രക്തം കൊണ്ട് പകരം ചോദിക്കുമെന്ന് തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്റര്‍ ​​


വയനാട് : കണ്ണൂരില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13 ന് രാവിലെ 9.50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു.

കവിതയുടെ ഭൗതിക ശരീരം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തിൽ സംസ്കരിച്ചുവെന്നും മാവോയിസ്റ്റുകളുടേത് എന്ന് സംശയിക്കപ്പെടുന്ന കത്തില്‍ പറഞ്ഞിരുന്നു. കബനി ദളത്തിന്റെ മുൻ കമാൻഡർ ആയിരുന്ന ലക്ഷ്മി എന്ന കവിത കൊല്ലപ്പെടുമ്പോൾ കബനി ഏരിയ സെക്രട്ടറി ആയിരുന്നെന്നും കത്തിൽ പറയുന്നു.

കവിതയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാൻ ഒരുങ്ങണമെന്നും കത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത (ലക്ഷ്മി) 2021 ൽ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. ആന്ധ്രാപ്രദേശിലെ റായലസീമ സ്വദേശിനിയാണ് കവിതയെന്നും കത്തിൽ സൂചനയുണ്ട്. കർണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ൽ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായതാണ്.

Post a Comment

أحدث أقدم
Join Our Whats App Group