Join News @ Iritty Whats App Group

മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കും; പിണറായിക്ക് പഴയ കമ്മ്യൂണിസ്റ്റുകളുടെ ഭീഷണി; എഡിഎമ്മിന്റെ ഓഫീസില്‍ കത്ത്


മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ബോംബ് ഭീഷണിയുമായി കത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ രണ്ടിടങ്ങളില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് നടക്കുന്നുണ്ട്.

അതിനാല്‍, തന്നെ കത്ത് ഗൗരവകരമായാണ് പൊലീസ് കാണുന്നത്. പഴയ കമ്മ്യൂണിസ്റ്റുകളാണ് കത്തയച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് കത്തുള്ളത്. കത്തില്‍ അന്വേഷണം നടത്തുന്നത് തൃക്കാക്കര പൊലീസാണ്.

Post a Comment

أحدث أقدم
Join Our Whats App Group