Join News @ Iritty Whats App Group

ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍





മുസ്ലിം മതപണ്ഡിതർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ അഭ്യർത്ഥിച്ചു.

പനവൂർ സഫീർ ഖാൻ മന്നാനി (പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ് ), ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ), എ ആർ അൽ അമീൻ റഹ്മാനി (ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്.

ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിജയകരമായി ശബരിമല മണ്ഡലകാലം പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നു, ഇതിനായിി എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയച്ചതായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group