Join News @ Iritty Whats App Group

മാവോയിസ്റ്റ് കവിതയുടെ മരണം: വനാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രത

രിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വനമേഖലയില്‍ കഴിഞ്ഞ മാസം 13ന് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റ് സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടെന്ന് സി.പി.ഐ മാവോയിസ്റ്റ് രേഖ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ സ്വീകരിച്ച്‌ പൊലീസ് .കേളകം, കണ്ണവം, പേരാവൂര്‍, ആറളം കരിക്കോട്ടക്കരി എന്നി സ്റ്റേഷനുകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രക്ത കടങ്ങള്‍ രക്തത്താല്‍ പകരം വീടും എന്നും കൊലയാളികള്‍ക്കെതിരെ ആഞ്ഞടിക്കും എന്നുമാണ് മാവോയിസ്റ്റ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. പൊലീസ് ഇത് ഗൗരവത്തിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയോടെയാണ് ഈ കോളനിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.കഴിഞ്ഞ മാസം ഞ്ഞെട്ടിത്തോടില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ചോരപ്പാടുകളും രണ്ട് തോക്കുകളു കണ്ടെത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടിയ എട്ടംഗ മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് മറഞ്ഞെന്നാണ് പൊലീസ് അന്ന് വെളിപ്പെടുത്തിയത് .അന്ന് പരിക്കേറ്റ മാവോയിസ്റ്റ് സംഘത്തിന് വേണ്ടി വനമേഖലയില്‍ പൊലീസ് രണ്ടുദിവസം തിരച്ചില്‍ നടത്തിയിരുന്നു.പക്ഷെ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Post a Comment

أحدث أقدم
Join Our Whats App Group