Join News @ Iritty Whats App Group

ഷാര്‍ജയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു



ഷാര്‍ജ: സജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മുക്കണ്ണന്‍ താഴയിലയപുരയില്‍ ബഷീര്‍(47) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ജോലിക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്.
ബഷീര്‍ സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സജയിലെ സ്‌ക്രാപ്പ് കമ്ബനിയിലെ ജീവനക്കാരനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഹംസ, മാതാവ്: അസീമ, ഭാര്യ: റസിയ.

Post a Comment

أحدث أقدم
Join Our Whats App Group