Join News @ Iritty Whats App Group

പുതുവര്‍ഷം ആഘോഷിച്ചോ, നിയന്ത്രണം വേണമെന്ന് എക്സൈസും പൊലീസും,ഡിജെ പാർട്ടി നടത്തുന്നവര്‍ മുൻകൂട്ടി അറിയിക്കണം

തിരുവനന്തപുരം: പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാൻ നിർദേശവുമായി പൊലീസും എക്സൈസും രം​ഗത്ത്. D J പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി.എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി.തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാൻ പോലീസ്. രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദേശം. മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പോലീസ് പദ്ധതി.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ശക്തമായ സുരക്ഷ സന്നഹങ്ങളാണ് പോലീസ് ഒരുക്കുന്നത്.ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങൾ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രികരിച്ചാണ്.
ഇവിടങ്ങളിലെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ ക്ലബ്ബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പോലീസ് പരിശോധനയും ഉണ്ടാകും.സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പോലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനിൽ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം..മയക്ക് മരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രിക്കും.12 മണി വരെയായിരിക്കും ആഘോഷ പരിപാടികൾക്ക് അനുമതി ഉണ്ടാകുക.

പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്ന പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും പുറകിൽ പോലീസിനെ നൽകിയിട്ടുണ്ട്.സംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് പുതുവത്സരാഘോഷത്തിന് പൊലീസിന്‍റെ കര്‍ശന നിരീക്ഷണം ഉണ്ടാകും.പ്രധാന ആഘോഷ കേന്ദ്രമായ ബീച്ചിലേക്ക് 3 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.ആഘോഷം സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ അറിയിക്കണം.അതിഥി തൊഴിലാളികളുടെ ആഘോഷം തൊഴിലുടമ നിരീക്ഷിക്കണം.ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കരുത്.
വാഹനങ്ങളില്‍ അഭ്യാസം കാണിക്കുന്നവരെ പിടികൂടാനും സംവിധാനം ഒരുക്കി,.താമരശേരി ചുരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി.ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
വ്യൂ പോയിന്‍റിലും നോ പാര്‍ക്കിങ്ങ് കർശനമായി നടപ്പാക്കും.രാത്രി ഏഴ് മുതല്‍ ചുരത്തിലെ കടകള്‍ അടക്കണം..ഫയര്‍ ഡിസ്പ്ളെ കോടതി നി‍ര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group