Join News @ Iritty Whats App Group

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു


ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു. പമ്പയാറിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലുണ്ടായിരുന്ന ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ്(19), അവിനാശ് (21) എന്നിവരാണ് മരിച്ചത്.

വൈകിട്ട് 5.30നായിരുന്നു സംഭവം. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്നലെ രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുന്‍പ് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏഴോടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group