Join News @ Iritty Whats App Group

കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി, ഓടിയെത്തിയ ബസുകളുമായി വീണ്ടും സര്‍വീസ്; ശബരിമലയും തുണച്ചു; 10 കോടിക്കടുത്ത് വരുമാനവുമായി കേരള ആര്‍ടിസി; ചരിത്രം

കേരള ആര്‍ടിസിയുടെ പ്രതിദിന വരുമാനം ചരിത്രത്തില്‍ ആദ്യമായി സര്‍വ്വകാല റെക്കോഡിലേക്ക്.. ഇന്നു 9.055 കോടി രൂപയാണ് ടിക്കറ്റ് വരുമാനത്തില്‍ കേരളആര്‍.ടി.സിക്കുണ്ടായത്. ഡിസംബര്‍ 11-ന് നേടിയ 9.03 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി. അറിയിച്ചു.

ശരിയായ മാനേജ്‌മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കിയതും ഓഫ് റോഡ് നിരക്ക് കുറച്ചതും ഓപ്പറേറ്റ് ചെയ്ത ബസ്സുകള്‍ ഉപയോഗിച്ചുതന്നെ അധിക സര്‍വീസ് നടത്തിയതും നേട്ടമായി. കൂടാതെ ശബരിമല സര്‍വീസിന് ബസ്സുകള്‍ നല്‍കിയപ്പോള്‍ അതിന് ആനുപാതികമായി സര്‍വീസിന് ബസ്സുകളും ക്രൂവും നല്‍കാന്‍ കഴിഞ്ഞതും 9.055 കോടി രൂപ വരുമാനം നേടാന്‍ സഹായകമായതായി എം.ഡി അറിയിച്ചു.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിട്ടത്. എന്നാല്‍, കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതില്‍ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതല്‍ ബസ്സുകള്‍ എന്‍സിസി , ജിസിസി വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിഎംഡി ബിജു ്രപഭാകര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group