Join News @ Iritty Whats App Group

*ചാക്കാട് SDPI പ്രവര്‍ത്തകന്‍റെ വീടിന് നേരെ CPM-ക്രിമിനലുകള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് SDPI ചാക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.*

ഇരിട്ടി: ഇന്നലെ രാത്രി ചാക്കാട് SDPI പ്രവര്‍ത്തകനായ യു.കെ നിഷാദിന്‍റെ വീടിന് നേരെ CPM-ക്രിമിനലുകള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് SDPI ചാക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നിസാരമായ പ്രശ്നങ്ങളുടെ പേരില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ് പ്രദേശത്തിന്‍റെ സമാധാനം തകര്‍ക്കാന്‍CPM ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. വര്‍ഷങ്ങളായി ഒരു പ്രശ്നവും ഇല്ലാത്ത സ്ഥലമാണ് ചാക്കാട്. വീടിന് നേരെ ബോംബെറിഞ്ഞ CPMന്‍റെ അക്രമസ്വഭാവം നാട്ടുകാര്‍ തിരച്ചറിയണം. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാടിന്‍റെ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും SDPI ചാക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിക്ക് ബ്രാഞ്ച് സെക്രട്ടറി എ.കെ അഷ്മല്‍, വൈസ് പ്രസിഡന്‍റ് കെ.വി അര്‍ഷാദ്, യുകെ റമീസ്, സനീര്‍ ചാക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group