Join News @ Iritty Whats App Group

രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് സൂചന ; കെ.സി. വേണുഗോപാല്‍ മത്സരിച്ചേക്കില്ലെന്നും താരിഖ് അന്‍വര്‍


തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. അതേസമയം കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും രാഹുല്‍ രണ്ടു ഇടത്ത് മത്സരിക്കുമോ എന്ന് വ്യക്തമല്ല. വയനാട് രാഹുലിന് സുരക്ഷിത മണ്ഡലമാണെന്നും മറ്റൊരിടത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യം ഇപ്പോഴില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറി താരിഖ് അന്‍വറിന്റേതാണ് പ്രതികരണം. 

നിലവില്‍ വയനാട്ടില്‍ നിന്നും രാഹുലിനെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നും വയനാട്ടിലെ ജനത രാഹുലിനെ ഏറ്റെടുത്തതായും അന്‍വര്‍ പ്രതികരിച്ചു. രാഹുല്‍ഗാന്ധി തെലുങ്കാനയിലെ തെരഞ്ഞെടുപ്പുമായി ബന്്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് രാഹുല്‍ ഇപ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സംഘം ബിജെപിയുടെ എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നും ബിജെപിയെ എളുപ്പത്തില്‍ തോല്‍പ്പിക്കാനാകുമെന്നുമാണ് രാഹുല്‍ഗാന്ധി കരുതുന്നത്. ഇന്ത്യന്‍ ജനതയുടെ 60 ശതമാനത്തിനെ ഇന്ത്യാ സംഘം പ്രതിനിധീകരിക്കുന്നതായും പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ഇത്തവണയും എഐസിസി സെക്രട്ടറി കെ.സി. വേണുഗോല്‍ മത്സരരംഗത്ത് ഉണ്ടാകില്ല. വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു. അതുപോലെ തന്നെ കെ.സുധാകരന് വേണമെങ്കില്‍ മത്സരിക്കാമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയുടെ സംഘാടന ചുമതലയുമായി മുന്നില്‍ നിന്നും നയിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group