കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11മണിയോടെ മണത്തണ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് കലുങ്കിൽ നിന്ന്താഴേക്ക് മറിയുകയായിരുന്നു. ഉളിക്കൽ കാതുവാ പറമ്പിലെ ലിജേഷ് (24), ജിനു (23)എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾക്ക് താടിയെല്ലിനു ഗുരുതര പരിക്കായതിനാൽ അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അയ്യപ്പൻകാവ് - പാലപ്പുഴ മലയോര ഹൈവേയിൽ കൈവരിയില്ലാത്ത കലുങ്കിൽ നിന്ന് താഴേക്ക്ബൈ ക്ക് മറിഞ്ഞ് ഉളിക്കൽ സ്വദേശികളായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
News@Iritty
0
إرسال تعليق