പിറന്നാളോഘഷത്തിന് ദുബൈയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭാര്‍ത്താവിനെ ഭാര്യ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പൂനെ വാന്‍വാഡിയിലാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് ഭാര്യയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.
വാന്‍വാഡിയിലെ ദമ്പതകികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ദമ്പതികളുടെ വിവാഹം. രേണുകയുടെ ജന്മദിനം ആഘോഷിക്കാന്‍ ദുബൈയില്‍ കൊണ്ടുപോകാതിരുന്നതും വിവാഹ വാര്‍ഷികത്തിന് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാതിരുന്നതും ഇവര്‍ക്കിടയില്‍ വലിയ വഴക്കിന് കാരണമായത്.
സെപ്റ്റംബര്‍ 18ന് രേണുകയുടെ ജന്മദിനം ആയിരുന്നു. പിറന്നാള്‍ ആഘോഷത്തിന് രേണുകയെ ദുബൈയില്‍ കൊണ്ടുപോകാന്‍ നിഖിലിന് കഴിഞ്ഞില്ല. നവംബര്‍ 5ന് വിവാഹ വാര്‍ഷിക ദിനത്തിലും വിലകൂടിയ സമ്മാനങ്ങള്‍ രേണുക പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നല്‍കാന്‍ നിഖിലിന് കഴിഞ്ഞില്ല.
ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രേണുക നിഖിലിന്റെ മൂക്കിന് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ പല്ലുകളും പൊട്ടിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലായ നിഖില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രേണുകയ്‌ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
إرسال تعليق