ഹൈദരാബാദ്: നിയമസഭാ വോട്ടെടുപ്പു നടന്ന ഛത്തീസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും ‘ഇന്ത്യ’ സഖ്യത്തെ തൂത്തെറിയുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം കാത്തിരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ പൊടിപോലും കാണില്ല.
തെലങ്കാനയിൽ കെ.സി.ആറിനെപ്പോലൊരു ഒരു മുഖ്യമന്ത്രിയെ വീണ്ടും തെരഞ്ഞെടുക്കണോയെന്നു ജനങ്ങൾ തീരുമാനിക്കണമെന്നും മോദി പറഞ്ഞു. നവംബർ 30നാണു തെലങ്കാനയിൽ വോട്ടെടുപ്പ്.
പരസ്യപ്രചാരണം നാളെ അവസാനിക്കും. തെലങ്കാനയിലും വോട്ടെടുപ്പു നടന്ന മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
إرسال تعليق