കൂട്ടുപുഴ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ - കോളിക്കടവ് - ജബ്ബാർകടവ് വഴി പോകണം
ഉളിക്കൽ ഭാഗത്തു നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ - കോളിക്കടവ് - ജബ്ബാർകടവ് വഴി പോകണം.
ഉളിക്കൽ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിക്കൂർ വഴി പോകണം
മട്ടന്നൂർ ഭാഗത്ത് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയാഞ്ചേരി - ജബ്ബാർകടവ് വഴിയോ, ഉളിയിൽ - തില്ലെങ്കേരി വഴിയോ പോകണം.
പേരാവൂർ ഭാഗത്തു നിന്നും ഇരിക്കൂർ,ഉളിക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലയോര ഹൈവേ വഴിയോ, ജബ്ബാർകടവ് - മാടത്തിൽ വഴിയോ പോകണം
നവകേരള സദസിന് വരുന്ന വാഹനങ്ങളുടെ പാർക്കിംഗ്
കൂട്ടുപുഴ - കുന്നോത്ത് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനു സമീപം ആളെയിറക്കി തന്തോട് - പെരുമ്പറമ്പ് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.
ഉളിക്കൽ ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനു സമീപം ആളെയിറക്കി കല്ലുമുട്ടി ഭാഗത്ത് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.
പേരാവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി ബ്ലോക്ക് ഓഫീസിനു സമീപം ആളെയിറക്കി കൂളിചെമ്പ്ര - കീഴൂർക്കുന്ന - പുന്നാട് ഭാഗങ്ങളിൽ റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.
ചാവശ്ശേരി - മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സൂര്യ സിൽക്‌സിനു സമീപം ആളെയിറക്കി ജബ്ബാർകടവ് പാലം കടന്ന് വട്ട്യറ ഭാഗത്തേക്ക് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.
إرسال تعليق