ഇരിട്ടി:റോഡു മുറിച്ചുകടക്കവെ സ്വകാര്യ ബസ്സു തട്ടി ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറ തൊട്ടിയിൽ ജേക്കബ് ( 78) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ വൺവേ റോഡ് ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂരിൽ ഡോക്ടറെ കാണാനായി പുതിയ ബസ് സ്റ്റാൻ്റിലേക്ക് ബസ്സു കയറാനായി പഴയ ബസ് സ്റ്റാൻ്റിലെ വൺവേ റോഡ് ജംഗ്ഷനിൽ നിന്നും സീബ്രാലൈൻ മുറിച്ചുകടക്കവേ എതിരെ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ്സിനടിയിലേക്കു തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ ഇയാളെ ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്നു വൈകിട്ട് മരണപ്പെട്ടത്
പുതുശ്ശേരിയിലെ പരേതരായ പാറ തൊട്ടിയിൽ ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും മകനാണ്
ഭാര്യ: മേരി.
മക്കൾ: ബിനോയ് ബിന്ദു.
മരുമക്കൾ: ജോഷി (ശ്രീകണ്ഠാപുരം) ,ആനി സഹോദരങ്ങൾ: മേരി (തോലമ്പ്ര), ഏലിയാമ്മ (സത്യസേവാ സിസ് റ്റേർസ് ബംഗലുരു), തോമസ് (കടത്തം കടവ്).
സംസ്കാരം: വ്യാഴാഴ്ച്ച വൈകിട്ട് ഇരിട്ടി തന്തോട് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ
إرسال تعليق