Join News @ Iritty Whats App Group

'നേതൃ​ഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയൻ'; പ്രശംസിച്ച് കോഴിക്കോട് ബിഷപ്പ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് കോഴിക്കോട് ബിഷപ്പിന്റെ പ്രശംസ. മുഖ്യമന്ത്രിയുമൊത്തുള്ള പ്രഭാത യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നവകേരള സദസ്സ് ചരിത്ര മുഹൂർത്തമെന്നും വർഗീസ് ചക്കാലക്കൽ അഭിപ്രായപ്പെട്ടു.

അതേ സമയം, വടകരയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുംവഴി മുഖ്യമന്ത്രിക്ക് നേരെ കെഎസ്‍യു പ്രവർത്തക‌ർ കരിങ്കൊ‌ടി കാണിച്ചു. കൂടാതെ ഇന്ന് വടകര നടന്ന നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group