Join News @ Iritty Whats App Group

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം; അ​യ്യ​പ്പ​ഭ​ക്ത​ർ എത്തിത്തുട​ങ്ങി

ശ​ബ​രി​മ​ല: 41 നാ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട ഇ​ന്നു വൈ​കു​ന്നേ​രം തു​റ​ക്കും.

ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി അ​യ്യ​പ്പ​ഭ​ക്ത​ര്‍ നി​ല​യ്ക്ക​ലും പ​മ്പ​യി​ലും എ​ത്തി​ത്തു​ട​ങ്ങി. ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ അ​യ്യ​പ്പ​ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ടു തു​ട​ങ്ങും. ഇ​നി​യു​ള്ള ര​ണ്ടു​മാ​സം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ന​ട തു​റ​ക്കും. നി​ല​വി​ലെ മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​കാ​ര​ണം പു​ല ആ​യ​തി​നാ​ലാ​ണ് ത​ന്ത്രി ന​ട തു​റ​ക്കേ​ണ്ടി വ​രു​ന്ന​ത്. പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍​ക്കും ത​ന്ത്രി കാ​ര്‍​മി​കാ​ന​കും.

മൂ​വാ​റ്റു​പു​ഴ ഏ​നാ​ന​ല്ലൂ​ര്‍ പൂ​ത്തി​ല്ല​ത്ത് മ​ന​യി​ല്‍ പി.​എ​ന്‍. മ​ഹേ​ഷ് ന​ന്പൂ​തി​രി​യെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യും ഗു​രു​വാ​യൂ​ര്‍ അ​ഞ്ഞൂ​ര്‍ പൂ​ങ്ങാ​ട്ട്മ​ന പി.​ജി. മു​ര​ളി ന​മ്പൂ​തി​രി​യെ മാ​ളി​ക​പ്പു​റം ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​യാ​യും ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​വ​രോ​ധി​ക്കും.

നി​ല​വി​ലെ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി​രു​ന്ന ജ​യ​രാ​മ​ന്‍ ന​ന്പൂ​തി​രി​യും ഹ​രി​ഹ​ര​ന്‍ ന​ന്പൂ​തി​രി​യും ഒ​രു​വ​ര്‍​ഷ​ത്തെ പൂ​ജ​ക​ള്‍ പൂ​ര്‍്ത്തി​യാ​ക്കി ഇ​ന്നു രാ​ത്രി മ​ല​യി​റ​ങ്ങേ​ണ്ട​താ​ണ്..

പു​റ​പ്പെ​ടാ ശാ​ന്തി​മാ​രെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ശ​ബ​രി​മ​ല​യി​ല്‍ താ​മ​സി​ച്ചു പൂ​ജ​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി പു​ല കാ​ര​ണം ന​ട അ​ട​യ്ക്കാ​നും പ​തി​നെ​ട്ടാം​പ​ടി തി​രി​കെ ഇ​റ​ങ്ങാ​നും ഉ​ണ്ടാ​കി​ല്ല.

മ​ണ്ഡ​ല വ്ര​താ​രം​ഭ​മാ​യ വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും ന​ട തു​റ​ക്കു​ക. നാ​ളെ പു​ല​ര്‍​ച്ചെ നാ​ലി​ന് ന​ട തു​റ​ന്ന് മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍ തു​ട​ങ്ങും. നെ​യ്യ​ഭി​ഷേ​കം ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ നാ​ളെ മു​ത​ല്‍ ഉ​ണ്ടാ​കും.

ഡി​സം​ബ​ര്‍ 27നാ​ണ് മ​ണ്ഡ​ല പൂ​ജ. അ​ന്നു രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ഡി​സം​ബ​ര്‍ 30നു ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്. തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ജ​നു​വ​രി 20നു ​ന​ട അ​ട​യ്ക്കും.

Post a Comment

أحدث أقدم
Join Our Whats App Group