കണ്ണൂര്‍: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്കൂള്‍കുട്ടികള്‍ക്കിയില്‍ വ്യാപകമായതോടെ ആശങ്കയില്‍ അധ്യാപകരും രക്ഷിതാക്കളും.
കണ്ണൂര്‍ ജില്ലയില്‍ 50 ശതമാനത്തിലധികം കുട്ടികള്‍ ഈ ഗെയിമിന് അടിമപ്പെട്ടതായാണ് വിവരം. രഹസ്യമായി പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികള്‍ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാധ്യത വര്‍ധിക്കുന്നതായാണ് പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ കുട്ടികള്‍ പഠനത്തില്‍ പിന്നോട്ട് പോകാനുള്ള പ്രവണതയുള്ളതായും ഇതില്‍ പറയുന്നുണ്ട്. ചീട്ടുകളി മാതൃകയിലാണ് ഈ കളി. 10 രൂപ മുതല്‍ 500 രൂപ വരെയുള്ള പോക്കിമോൻ കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടികള്‍ കളിക്കുന്നത്.സ്കൂള്‍ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലും ഇരുന്നാണ് കുട്ടികള്‍ കൂടുതലായും ഈ ഗെയിം കളിക്കുന്നത്.
രക്ഷിതാക്കളില്‍ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കളിക്കുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തും സ്കൂളിനടുത്ത പെട്ടിക്കടകളില്‍ നിന്നും മറ്റുമാണ് കാര്‍ഡുകള്‍ ലഭിക്കുന്നത്.
ഗെയിമിന് അടിമകള്‍ മലയോരത്തെ കുട്ടികള്‍
മലയോരത്തെ കുട്ടികളാണ് കൂടുതലായും ഗെയിമുകള്‍ക്ക് അടിമകളാകുന്നത്. വീട്ടില്‍ നിന്നും സ്കൂളുകളിലേക്ക് നല്‍കാനായി രക്ഷിതാക്കള്‍ നല്‍കുന്ന പണമാണ് ഇവര്‍ പോക്കിമോൻ കളിക്കാൻ ഉപയോഗിക്കുന്നത്. സ്കൂളുകളിലെ ആവശ്യത്തിന് പണം നല്‍കാതെ വരുമ്ബോള്‍ രക്ഷിതാക്കളെ അധ്യാപകര്‍ വിളിച്ച് ചോദിക്കുമ്ബോഴാണ് പണം നേരത്തെ കൊടുത്തുവിട്ടിരുന്നെന്ന് അറിയുന്നത്. വിദ്യാര്‍ഥികളോട് അധ്യാപകര്‍ കാര്യം തിരക്കുമ്ബോഴാണ് ഗെയിംകളിക്കാൻ പണം എടുത്തുവെന്ന് മനസിലാകുന്നത്.
പഠനത്തില്‍ മുന്നിലുണ്ടായിരുന്ന പല കുട്ടികളും ഗെയിമുകള്‍ക്ക് അടിമകളായി പഠനത്തില്‍ പിന്നാക്കം പോകുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
ഗെയിം രീതി ഇങ്ങനെ...
പ്രധാനമായും രണ്ട് രീതിയിലാണ് കുട്ടികള്‍ ഈ ഗെയിം കളിക്കുന്നത്. ഒന്നാമത്തെ രീതി നമ്ബര്‍ ഉപയോഗിച്ചുള്ളതാണ്. ഒരു കുട്ടി പോക്കിമോൻ കാര്‍ഡിന്‍റെ 170 എന്ന നമ്ബര്‍ കാര്‍ഡ് ഇട്ടാല്‍ അടുത്തയാള്‍ 180 ഇട്ടാല്‍ രണ്ടുകാര്‍ഡുകളും ആ കുട്ടിക്ക് ലഭിക്കും.
കാര്‍ഡിലെ ചിത്രങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതാണ് അടുത്ത രീതി. കാര്‍ഡുകളില്‍ ഒരേ ചിത്രങ്ങള്‍ ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുകയും അവര്‍ക്ക് കൂടുതല്‍ കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും. സില്‍വര്‍, ഗോള്‍ഡ് കാര്‍ഡുകള്‍ വേറെയുമുണ്ട്. 10 രൂപയുടെ ഒരുപാക്കറ്റ് കാര്‍ഡ് വാങ്ങുമ്ബോള്‍ സില്‍വര്‍, ഗോള്‍ഡ് കാര്‍ഡുകള്‍വരെ ലഭിക്കും.
ഇത്തരത്തില്‍ കാര്‍ഡ് ലഭിക്കുന്നവര്‍ അത് 300 രൂപ മുതല്‍ 500 രൂപയ്ക്ക് വരെ മറിച്ച് വില്‍ക്കും. ഗോള്‍ഡ് കാര്‍ഡിന് മുകളില്‍ പോയന്‍റുകള്‍ നേടിയാല്‍ പ്രധാന മാളുകളിലും മറ്റും ചില ഗെയിമുകള്‍ സൗജന്യമായി കളിക്കാമെന്നും പറയുന്നുണ്ട്.
إرسال تعليق