തിരുവനന്തപുരം: സാധനങ്ങള്‍ എത്തിക്കാനുളള കരാര്‍ സ്വീകരിക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെണ്ടറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെയാണ് കുറഞ്ഞത്. പങ്കെടുത്തവര്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെണ്ടര്‍ സപ്ലൈകോ നിരസിക്കുകയും ചെയ്തു.സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നൽകാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത് 700 കോടിയിലധികം രൂപയാണ്. ഈ തുക ഓണത്തിന് ശേഷം നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് തുക അനുവദിക്കാതായതോടെ കരാറുകാര്‍ കൂട്ടത്തോടെ പിന്‍വാങ്ങി. ഇപ്പോള്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടര്‍ന്ന് ഈ ടെണ്ടറുകള്‍ സപ്ലൈകോ നിരസിച്ചു.
പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബർ 14ന് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.
إرسال تعليق