കണ്ണൂര്‍: എട്ടാംക്ലാസുകാരിയെ അധ്യാപകന്‍ അടിച്ച് കയ്യൊടിച്ചു. പാച്ചേനി ഗവ.ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ് സാമൂഹ്യശാസ്ത്രം അധ്യാപകന്‍ മുരളി മര്‍ദ്ദിച്ചതെന്നാണ് പരാതി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിയോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്.ഉടന്‍ തന്നെ സ്‌ക്കൂളിലെത്തിയ രക്ഷിതാക്കള്‍ സുഹൈലയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. കൈയുടെ എല്ല് പൊട്ടി നീരുവെച്ചതിനാല്‍ പ്ലാസ്റ്ററിട്ടിരിക്കയാണ്. നോട്‌സ് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ അടിച്ചതിനാല്‍ കൈയില്‍ നീരുവെച്ച് കുട്ടി കരയുന്നതായാണ് സ്‌ക്കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചത്. സ്‌ക്കൂള്‍ അധികൃതരുടെ സമീപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പോലീസില്‍ പരാതി നല്‍കിയതായി രക്ഷിതാവ് പറഞ്ഞു. സംഭവത്തില്‍ തികച്ചും നിരുത്തരവാദപരമായിട്ടാണ് സ്‌ക്കൂള്‍ അധികൃതര്‍ പെരുമാറിയതെന്നാണ് പിതാവ് കെ.പി.സിദ്ദിക്ക് പറയുന്നത്. കേസുമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق