കണ്ണൂര്‍: ചിറക്കല്‍ ചിറക്ക് സമീപം വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ വളപട്ടണം പൊലീസിന് നേരെയുണ്ടായ വെടിവെപ്പിലും പ്രതിയുടെ വീടും വാഹനങ്ങളും തകര്‍ത്ത സംഭവത്തിലും അടിമുടി ദുരൂഹത.
സംഭവത്തില്‍ ഇയാളുടെ പിതാവ് ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പൊലീസിനെതിരെ മൂന്നുവട്ടം വെടിയുതിര്‍ത്ത ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. തറയില്‍ കുനിഞ്ഞിരുന്നതിനാല്‍ മാത്രമാണ് വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
റോഷനായി തിരച്ചില്‍ ഊര്‍ജിതം
രാത്രി വെടിവെപ്പ് നടക്കുമ്ബോള്‍ വീട് തകര്‍ക്കപ്പെട്ടിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുമായി ബന്ധമില്ലാത്ത കുടുംബമാണിവരുടേതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രി വീട്ടില്‍ കയറി പരിശോധന നടത്തുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. വെടിവെപ്പിനിടെ ഓടിരക്ഷപ്പെട്ട റോഷനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പൊലീസെത്തിയത് ഗുണ്ടകളെയും കൂട്ടി -ബാബു തോമസിന്റെ ഭാര്യ
അതേസമയം, പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്നും ഡിവൈ.എസ്.പിയാണെന്ന് പറഞ്ഞാണ് വാതിലില്‍ മുട്ടിയതെന്നും ബാബു തോമസിന്റെ ഭാര്യ ലിന്റ പറഞ്ഞു. പൊലീസാണെങ്കില്‍ സെര്‍ച് വാറന്റുണ്ടെങ്കില്‍ മുൻവശത്തുടെ വരാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയാറാകാതെ ചിലര്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് പോവുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിക്കാൻ നോക്കി.
ഗുണ്ടകളാണെന്ന് കരുതിയാണ് പൊട്ടിയ ജനല്‍ ഗ്ലാസിലൂടെ ആത്മരക്ഷാര്‍ഥം ബാബു തോമസ് മുകളിലോട്ട് വെടിവെച്ചതെന്നും ലിന്റ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭര്‍ത്താവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയതെന്നും മര്‍ദിച്ചതായും വാഹനത്തിന്റെ ചില്ലുകളും സി.സി.ടി.വി കാമറകളും തകര്‍ത്തതായും ലിന്റ പറഞ്ഞു.
إرسال تعليق