നവ കേരള സദസ്സിനോട് അനുബന്ധിച്ച് മട്ടന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നവംബർ 22ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
1). ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും ഇരിക്കൂർ വഴിചാലോട് എത്തി കണ്ണൂരിലേക്കും, കണ്ണൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ ചാലോട് നിന്നും ഇരിക്കൂർ വഴി ഇരിട്ടി ഭാഗത്തേക്ക് പോകേണ്ടതാണ്.
2). ഇരിട്ടി ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റു വാഹനങ്ങൾ 21മൈൽ - നടുനാട് -ശിവപുരം ഉരുവച്ചാൽ വഴി തലശ്ശേരി ഭാഗത്തേക്കും തലശ്ശേരി ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റു വാഹനങ്ങൾ ഉരുവച്ചാൽ ശിവപുരം - നടുവനാട് - 21th മൈൽ വഴി ഇരിട്ടി ഭാഗത്തേക്കും പോകേണ്ടതാണ്.
3). അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ കല്ലായി റോഡിൽ കയറി വേങ്ങാട് മണക്കായി -ഉരു വച്ചാൽ വഴി പോകേണ്ടതാണ്..
4). ഇരിക്കൂർ , തളിപ്പറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുംഎയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ ചാലോട് -പനയത്താം പറമ്പ് -കീഴല്ലൂർ വഴി എയർപോർട്ട് II ഗേറ്റ് വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.
5). തലശ്ശേരി ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ കൊടുവള്ളി മമ്പറം അഞ്ചരക്കണ്ടി വഴിയും കൂത്തുപറമ്പ് ഉരുവച്ചാൽ മണക്കായി വഴിയും എയർപോർട്ട് II ഗേറ്റ് വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.
6). ഇരിട്ടി ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ 21 മൈൽ, ശിവപുരം ഉരുവച്ചാൽ മണക്കായി വളയാൽ പാലം
എയർപോർട്ട് II ഗേറ്റ് വഴി എയർപോർട്ടിലേക്ക് പ്രവേശിക്കേണ്ടതാണ്.
7). മട്ടന്നൂർ ടൗണിലും കള റോഡ് പാലം മുതൽ കൊതേരി വരെയും അഞ്ചരക്കണ്ടി റോഡിൽ വായന്തോട് മുതൽ കുറ്റിക്കര വരെയും തലശ്ശേരി റോഡിൽ മട്ടന്നൂർ ടൗൺ മുതൽകനാൽ പാലം വരെയും ഇരിക്കൂർ റോഡിൽ ഗ്രീൻ പ്ലാനറ്റ് ഓഡിറ്റോറിയം വരെയും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല..
8). പരിപാടിയിലേക്ക് വരുന്ന ബസ്സുകളും ട്രാവലറുകളും വാഹന പാസ് സഹിതം എയർപോർട്ട് മെയിൻ ഗെയിറ്റിന് സമീപം ആളെ ഇറക്കി എയർപോർട്ട് ATC ഭാഗത്തുള്ള CT & T കാർപാർക്കിംഗ് ഏരിയയിലുംഫയർ ഗെയിറ്റ് മുൻ വശം റോഡിലും എയർപോർട്ടിലുള്ള III ഗേറ്റിന്റെ ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്.
9). VIP വാഹനങ്ങളും ഡിപ്പാർട്ട്മെന്റ് വാഹനങ്ങളും മീഡിയ വാഹനങ്ങളും മെയിൻ ഗേറ്റിന്റെ വലതുഭാഗത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതാണ്
10). എയർപോർട്ട് മെയിൻ ഗേറ്റിന്റെയും II ഗേറ്റിന്റെയും ജോയിൻ ചെയ്യുന്ന ടോൾ പ്ലാസക്ക് സമീപമുള്ള പാർക്കിങ്ങ് ഏറിയയിലും വാഹന പാസ്സ് സഹിതവും,കാര അമ്പലത്തിന് സമീപമുള്ള പാർക്കിങ്ങ് ഏറിയയിലുംഫോർവീലർ പാർക്ക് ചെയ്യേണ്ടതാണ്
11).ടൂവീലറുകൾ പ്രത്യേകം സജ്ജമാക്കിയ , നിർദ്ധേശിച്ച പാർക്കിങ്ങ് ഏരിയയിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്
പോലീസ് സേനാംഗങ്ങളുടെയും MVD., SPC NCC, മറ്റു സന്നദ്ധ /വളണ്ടിയർമാരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
إرسال تعليق