ഒക്‌ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കികൊണ്ട് കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നത്
കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. ചികിത്സയിലുണ്ടായിരുന്ന 61 കാരന്‍ തൈക്കാട്ടുകര സ്വദേശി മോളില്‍ ജോയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഒക്‌ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കികൊണ്ട് കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് സെന്ററിനകതത്് നാലിടത്തായിയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. പോലീസ് അന്വേഷണത്തിനൊടുവില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പിടികൂടുകയായിരുന്നു.
إرسال تعليق