Join News @ Iritty Whats App Group

വെജിറ്റേറിയൻ ഭക്ഷണം മാത്രമാകും ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിലെന്ന് വിദ്യാഭ്യാസമന്ത്രി

വെജിറ്റേറിയൻ ഭക്ഷണം മാത്രമാകും ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിലെന്ന് വിദ്യാഭ്യാസമന്ത്രി. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മന്ത്രി സംഘാടക സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഭക്ഷണം സംബന്ധിച്ച് കഴിഞ്ഞ കലോത്സവത്തിൽ വിവാദം ഉയർന്നിരുന്നു. നേരത്തെ മന്ത്രി വി ശിവൻകുട്ടി അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്നും കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിക്കുകയുണ്ടായി.

Post a Comment

أحدث أقدم
Join Our Whats App Group