Join News @ Iritty Whats App Group

അലന്‍ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു, നില ഗുരുതരം


പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

അലൻ സുഹൃത്തുക്കൾക്കെഴുതിയതായി കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതില്‍ താന്‍ ഈ സിസ്റ്റത്തിന്‍റെ ഇരയാണെന്നും വിചാരണ നീണ്ടുപോകുന്നത് കൊണ്ട് തനിക്ക് പരീക്ഷഎഴുതാന്‍ കഴിയുന്നില്ലന്നും സൂചിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

എറണാംകുളത്തെ ഇടച്ചിറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പറയുന്നത്‌ അ തേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

യുഎപിഎ കേസിന് പിന്നാലെ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ .അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.

Post a Comment

أحدث أقدم
Join Our Whats App Group