Join News @ Iritty Whats App Group

കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്ത സംഭവം; തലയ്ക്കും വലതു തോളിനും ക്ഷതം, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്


കണ്ണൂർ: കണ്ണൂര്‍ പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലി ചത്തത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും വലതു തോളിനും ക്ഷതമേറ്റിരുന്നു. ഇതാണ് രക്തസ്രാവത്തിന് കാരണമായത്. വലയിൽ കുരുക്കി പുറത്തെത്തിച്ച് മയക്കുവെടി വച്ച് കൂട്ടിലാക്കിയ ഏഴ് വയസ്സിനടുത്ത് പ്രായമുളള ആൺ പുലി ഇന്നലെ രാത്രി കണ്ണവം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് ചത്തത്. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലെത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

Post a Comment

أحدث أقدم