Join News @ Iritty Whats App Group

സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന നവകേരള സദസിന് അരലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കി ശ്രീകണ്ഠപുരം നഗരസഭാ

കണ്ണൂർ: സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന നവകേരള സദസിന് അരലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കി ശ്രീകണ്ഠപുരം നഗരസഭാ. അടിയന്തര കൗൺസിൽ യോഗം വിളിച്ചാണ് നടപടി. യോഗത്തിൽ 18 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്. 12 എൽഡിഎഫ് കൗൺസിലർമാരും യോഗത്തിനെത്തിയിരുന്നില്ല.

എന്നാൽ അടിയന്തിര കൗൺസിൽ ചേരുന്നതിന് തങ്ങളുടെ കൗൺസിലർമാർക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് പ്രതിപക്ഷമായ എൽഡിഎഫ് ആരോപിച്ചു. അറിയിപ്പ് നൽകാതെ അടിയന്തിര കൗൺസിൽ വിളിച്ചത് പ്രതിഷേധാർഹമാണെന്നും എൽഡിഎഫ് പറഞ്ഞു. അതേസമയം നോട്ടീസ് കൈപ്പറ്റാൻ എൽഡിഎഫ് കൗൺസിലർമാർ തയ്യാറായില്ലെന്നാണ് നഗരസഭാ വിശദീകരണം.

അതേസമയം യുഡിഎഫ് ഭരിക്കുന്ന നഗരസഭ നവകേരള സദസിന് ഫണ്ട് അനുവദിച്ചത് ഏറെ വിവാദമായിരുന്നു. നഗരസഭ നവകേരള സദസ്സിനായി 50,000 രൂപയാണ് അനുവദിച്ചിരുന്നത്. പിന്നാലെയാണ് നടപടി.

മാത്രമല്ല നവകേരള സദസ് ബഹിഷ്കരിക്കാൻ പാർട്ടി നിർദേശം നേരത്തെ ഉണ്ടായിരുന്നു.പാർട്ടി തീരുമാനത്തെ തുടർന്നണ് പ്രത്യേക കൗണ്‍സില്‍ വിളിപ്പിച്ചു തിരുമാനം തിരുത്തുകയായിരുന്നു.കൗണ്‍സിലിലെ ഒരു യുഡിഎഫ് കൗണ്‍സിലര്‍ ഒഴികെ ബാക്കി എല്ലാ കൗണ്‍സിലര്‍മാരും തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group