മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരമായി വിരാട് കോലി. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെ കോലിയുടെ അക്കൗണ്ടില്‍ 50 സെഞ്ചുറികളായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. 49 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. സച്ചിന്‍റെ ഹോംഗ്രൌണ്ടായിരുന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിയാലിരുന്നു കോലി ക്രിക്കറ്റ് ഇതിഹാസത്തെ വീഴ്ത്തിയത്. 31 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നാമത്. റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍. 117 റണ്‍സ് നേടിയ കോലി പിന്നാലെ മടങ്ങിയിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സച്ചിനില്‍ നിന്നും കോലി തട്ടിയെടുത്തിരുന്നു. 2003 ലോകകപ്പില്‍ 673 റണ്‍സാണ് കോലി നേടിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോള്‍ റെക്കോര്‍ഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ മൂന്നാമതായി. 2007ല്‍ ലോകകപ്പിലാണ് ഹെയ്ഡന്‍ ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. അതേ ലോകകപ്പില്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്. ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരില്‍. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 558 റണ്‍സാണ് കോലി അടിച്ചെടുത്തത്.
ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാവും കോലിക്ക് സാധിച്ചു. ഇന്ന് റിക്കി പോണ്ടിംഗിനെയാണ് (13,704)യാണ് കോലി മറികടന്നത്. നിലവില്‍ മൂന്നാമനാണ് കോലി. സച്ചിന്‍ (18426), കുമാര്‍ സംഗക്കാര (14234) എന്നിവരാണ് കോലിയുടെ മുന്നില്‍. സനത് ജയസൂര്യ (13430) അഞ്ചാമത്.
ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലി ഇപ്പോള്‍ ഒന്നാമനാണ്. ഇന്നത്തെ മത്സരത്തിന് മുമ്പ് 594 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഡി കോക്കിന് 591 റണ്‍സാണുള്ളത്. ഇന്ത്യക്കൊപ്പം ദക്ഷണാഫ്രിക്കയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മ നാലാമനാണ്. 10 ഇന്നിംഗ്‌സില്‍ നിന്ന് 550 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
إرسال تعليق