പലസ്തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണം തുറന്നുകാട്ടും. ഇതിനായിപലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
11 ന് കോഴിക്കോട് സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസില്‍ ലീഗ് പങ്കെടുക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് നേതൃത്വം പറയുന്നത്. പരിപാടിക്ക് ലീഗിന്റെ പിന്തുണയുണ്ട്. ലീഗിന്റെ സാങ്കേതിക പ്രശ്നം കോണ്‍ഗ്രസ് വിലക്കാണ്.
പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു ഫൗണ്ടേഷന്റെ പേരില്‍ മലപ്പുറത്ത് നടത്തിയ പരിപാടിക്ക് ആര്യാടന്‍ ഷൗക്കത്തിനെതിരായി നോട്ടീസ് കൊടുത്തു. അതാണ് കോണ്‍ഗ്രസ് നിലപാട്. ഷൗക്കത്തിനെപ്പോലെയുള്ള കോണ്‍ഗ്രസുകാരേയും സിപിഎം ക്ഷണിക്കും. അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്. അവരെയെല്ലാം ഉള്‍ക്കൊള്ളും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേല്‍ സന്ദര്‍ശിച്ചശേഷം നവംബര്‍ എട്ടിന് ഇന്ത്യയില്‍ വരികയാണ്. രാജ്യത്ത് ശക്തമായ പ്രതിഷേധം 7,8,9 തീയതികളില്‍ നടക്കും. പലസ്തീനെതിരെ കടുത്ത കടന്നാക്രമണമാണ് ഇസ്രയേല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യുഎസ് പിന്തുണയോടെ ലോക സാമ്രാജ്യത്വം ഈ ദൗത്യം ഇസ്രയേലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങള്‍ ഇസ്രയേലിന് നല്‍കിവരികയാണ്. ഇസ്രയേലിന് അനുകൂലമായ നിലപാട് തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെന്നും അദേഹം പറഞ്ഞു.
إرسال تعليق