മട്ടന്നൂർ: വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ടു മറ്റു രണ്ടു കാറുകളിൽ ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടോടെ ഉരുവച്ചാൽ പഴശി യിലായിരുന്നു അപകടം.
കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറാണ് റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ടു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിലും ആൾട്ടോ കാറിലും ഇടിച്ചത്.
നിയന്ത്രണം വിട്ട കാർ ഡ്രൈവർ ചെമ്പേരി സ്വദേശി നിഖിൽ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ ചികിത്സ തേടി. ചെമ്പേരിയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് പൂച്ചയെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ശ്രമത്തിൽ അപകടത്തിൽപെട്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി.
إرسال تعليق