Join News @ Iritty Whats App Group

തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; ആശങ്ക



കണ്ണൂർ: തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ബാധിതരുടെ എണ്ണം എട്ടായി.തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്‌ച മുൻപാണ് തലശ്ശേരി ജില്ലാ കോടതിയിൽ ജഡ്‌ജിമാർക്കും  അഭിഭാഷകർക്കും ജീവനക്കാർക്കുമടക്കം നൂറോളം പേർക്ക് രോ​ഗലക്ഷണങ്ങൾ കണ്ടത്. 

രോ​ഗബാധയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക്അനുഭവപ്പെട്ടത്.ഡെങ്കിപ്പനി,ചിക്കുൻഗുനിയതുടങ്ങിയരോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് വ്യാപനത്തിന് പിന്നിലും.

Post a Comment

أحدث أقدم
Join Our Whats App Group