Join News @ Iritty Whats App Group

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകൾ സംബന്ധിച്ച് വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം

എറണാകുളം. കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി.പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണം എന്ന് കോടതി നിരീക്ഷിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നല്‍കി.വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു .വാക്കാൽ പ്രഖ്യാപിച്ചിരുന്നു എന്ന് ശ്രീക്കുട്ടന്‍റെ അഭിഭാഷകൻ പറഞ്ഞു .രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖാപിച്ചത്.ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ശ്രീക്കുട്ടൻ വാദീച്ചു.. മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.

ചെയർമാൻ തെരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തെന്ന് കോടതി ചോദിച്ചു.ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണം എന്നും ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു.അനിരുദ്ധീന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു.റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരമാണ് അപേക്ഷ കൂടാതെ റീ കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്നതെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.ശ്രീക്കുട്ടൻ തെളിവുകൾ ഹാജരാക്കിയില്ലെന്നും സർവകലാശാല വിശദീകരിച്ചു.തുര്‍ന്നാണ് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

കേരളവര്‍മ്മ കോളെജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ സമരമേറ്റെടുത്ത് കോണ്‍ഗ്രസ്. ജനാധിപത്യം അട്ടിമറിച്ച മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കുക, കേരള വര്‍മ്മയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ ഡിസിസിയില്‍ നിന്ന് കേരള വര്‍മ്മ കോളെജിലേക്ക് മാര്‍ച്ച് നടത്തി.. വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group