ഇരിട്ടി: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും കേരള സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് വൈദ്യുതിഭവൻ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.
മാർച്ചും ധർണ്ണയും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു .
വി.പി.റഷീദ് സ്വാഗതവും പി.ബഷീർ നന്ദിയും പറഞ്ഞു.
എംപി അബ്ദുറഹിമാൻ, എം കെ ഹാരിസ് ,നാസർ കേളോത്ത്, അഷ്റഫ് ചായിലോട് ,ടി.കെ.ഷരീഫ പ്രസംഗിച്ചു.
കാദർ ഉളിയിൽ,എം.മുഹമ്മദ് മാമുഞ്ഞി, കോമ്പിൽ അബ്ദുൽ ഖാദർ, കെ.കെ.മുനീർ, കാദർ കുട്ടി വളോര, സി.കെ.അഷ്റഫ്, ഇബ്രാഹിം കുട്ടി പെരിയത്തിൽ, സൽമ നരയൻപാറ, എം.കെ.നജ്മുന്നിസ നേതൃത്വം നൽകി.
إرسال تعليق