കേളകം: ബാവലിപ്പുഴക്ക് സമീപം മാണിക്കഞ്ചാല്‍ പ്രദേശത്ത് അഞ്ചംഗ മാവോവാദി സംഘത്തെ കണ്ടതായി നാട്ടുകാര്‍. പുഴയോരത്ത് കുറുന്തോട്ടി ശേഖരിക്കാൻ പോയ വീട്ടമ്മമാരാണ് മാവോവാദി സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത്.
സംഘം വീട്ടമ്മയോട് ആഹാരസാധനം എത്തിച്ചു നല്‍കാൻ കഴിയുമോ എന്ന് ആരാഞ്ഞു. ഇവരുടെ കൈയില്‍ തോക്കുകളെന്ന് സംശയിക്കാവുന്ന നീളത്തിലുള്ള പൊതിക്കെട്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി. കേളകം പൊലീസും തണ്ടര്‍ബോള്‍ട്ട് സേനയും പ്രദേശത്ത് പരിശോധന നടത്തി.
ഇവിടെ നിരീക്ഷണവും ശക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്ബ് അയ്യന്‍കുന്ന് വനത്തില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനിടയിലാണ് കേളകം സ്റ്റേഷൻ പരിധിയിലെ മാണിക്കഞ്ചാലില്‍ മാവോവാദികളെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. കേളകം ടൗണിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലാണ് സംഭവം. ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ട മാവോവാദി കളോട് തങ്ങള്‍ സമീപവാസികളല്ലെന്ന് മറുപടി നല്‍കി മടങ്ങിയ വീട്ടമ്മമാരാണ് ഇവരുടെ സാന്നിധ്യം പൊലീസിനെ അറിയിച്ചത്.
إرسال تعليق