ഇരിട്ടി: പേരിയയില്‍ പൊലീസ്, തണ്ടര്‍ബോള്‍ട്ട് സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിന് ശേഷം കരിക്കോട്ടക്കരി വാളത്തോടിലെ വീടുകളില്‍ എത്തിയ ആറംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേരെ പൊലീസ് തിരിച്ചറിഞ്ഞു.സോമൻ, മനോജ്, ജിഷ എന്നിവരാണ് ഇവിടെയെത്തിയതെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്.
വയനാട്ടിലെ ഏറ്റുമുട്ടലിനു ശേഷം വ്യാഴാഴ്ച രാത്രി 7.30നും 8നും ഇടയിലാണ് ആറംഗ സംഘം വാളത്തോടിലെ വീടുകളില്‍ എത്തി ഭക്ഷണവും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങിയത്.മാവോയിസ്റ്റുകള്‍ കണ്ണൂര്‍ ജില്ലയിലെ വനമേഖലയിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ശക്‌തമാക്കിയിരുന്നു.സംഘത്തില്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന മലയാളിയാണ് വാളത്തോട്ടിലെത്തിയ മനോജ്. തണ്ടര്‍ബോള്‍ട്ടും പൊലിസും ഇപ്പോള്‍ വാളത്തോട്, എടപ്പുഴ മേഖലകളില്‍ ക്യാമ്ബ് ചെയ്തിരിക്കുകയാണ്.വാളത്തോടിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയാണ് സംഘം.
إرسال تعليق